സംസ്ഥാനത്തെ എല്ലാ ചെറുകിട ഉല്‍പ്പന്നങ്ങള്‍ക്കും ‘മെയ്ഡ് ഇന്‍ കേരള ബ്രാൻഡ്’ നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഈ നീക്കത്തോടെ ചെറുകിട സംരഭകര്‍ക്ക് വിപണി ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രം അനുവദിച്ചാല്‍ കെ-റെയിലുമായി മുന്നോട്ട് പോകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.
ചോദ്യോത്തര വേളയിലാണ് മന്ത്രി പി രാജീവ് ചെറുകുിട ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് ഉറപ്പാക്കുമെന്ന് മന്ത്രി രാജീവ് അറിയിച്ചത്. ജനുവരിയില്‍ സംരഭ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
English Summery: Minister P Rajeev Announces Made In Kerala Brand
You may also like this video