Site iconSite icon Janayugom Online

കുടിവെള്ള പ്രതിസന്ധി മറികടക്കാൻ 5,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

കിഫ്ബി ഫണ്ടുപയോഗിച്ച് എറണാകുളം ജില്ലയിലെ ചെല്ലാനം രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിലെ കടലാക്രമണം രൂക്ഷമായ പത്ത് ഹോട്ട്സ്പോട്ടുകളിലും പരിഹാര പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണം രൂക്ഷമായിരുന്ന സ്ഥലമാണ് ചെല്ലാനം. ഇവിടം ഇപ്പോൾ ശാന്തമാണ്. രണ്ടാംഘട്ട വികസന പദ്ധതികൾ കൂടി ആരംഭിച്ചാൽ ചെല്ലാനം മറ്റൊരു മോഡലായി മാറുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പരിഹാര പദ്ധതികൾക്കായി 1500 കോടി രൂപയാമ് കിഫ്ബി അുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ കുടിവെള്ള പ്രതിസന്ധിയില്ല. ജൽജീവന് മിഷന് പുറമേ കുടിവെള്ള പ്രതിസന്ധി മറികടക്കുവാനായി 5000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ജലസേചന വകുപ്പിലെ 101 പദ്ധതികൾക്കായി കിഫ്ബി 6912 കോടി രൂപ ചെലവഴിച്ചിരുന്നു.

 

 

Exit mobile version