ശബരിമല തന്ത്രി താഴമണ്‍മഠം കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നു മന്ത്രി സജിചെറിയാന്‍,ഹൈക്കോടതിയുടെ നീരിക്ഷണത്തില്‍ എസ്ഐടി നടത്തുന്ന ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം വളരെ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും സജിചെറിയാന്‍ അഭിപ്രായപ്പെട്ടുകേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരട്ടെ.
കോടതിയിൽ എന്താണ് അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത് എന്നതറിയട്ടെ, എന്നിട്ട് കൂടുതൽ പ്രതികരിക്കാം. അദ്ദേഹം തന്‍റെ നാട്ടുകാരനാണ്, എല്ലാവർക്കും വേണ്ടപ്പെട്ട ആളാണ്, അതെല്ലാം ശരിയാണെന്നും സജി ചെറിയാൻ പറഞ്ഞു. അതേ സമയം, കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതോടെ സ്വർണക്കൊള്ള സംബന്ധിച്ച നിർണായകമായ പല വിവരങ്ങളും പുറത്തുവരുമെന്നാണ് എസ്ഐടി കരുതുന്നത്. റിമാന്റിലായ തന്ത്രിയെ കസ്റ്റഡി അപേക്ഷ നൽകി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതിനായി കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നൽകും.

