Site iconSite icon Janayugom Online

നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര് മത്സരിച്ചാലും ബിജെപിയുടെ പൂട്ടിയ അക്കൗണ്ട് അങ്ങനെ തന്നെയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര് മത്സരിച്ചാലും ബിജെപിയുടെ പൂട്ടിയ അക്കൗണ്ട് അങ്ങനെ തന്നെയാകാമന്ന് മന്ത്രി വി ശിവന്‍കുട്ടി. നേമത്ത് ആര് എന്നാണ് മാധ്യമചർച്ച. പാർട്ടിയും മുന്നണിയും നിശ്ചയിക്കുന്ന വ്യക്തി എന്നാണ് ഉത്തരം. സ്വയംപ്രഖ്യാപിത സ്ഥാനാർഥികൾ ഇടതുപക്ഷത്തിന്റെ ശൈലിയല്ല. ഒരുകാര്യം ഉറപ്പ്‌; പൂട്ടിയ അക്കൗണ്ട് അങ്ങിനെ തന്നെ. അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. 

തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ചില മാധ്യമങ്ങൾ സ്ഥാനാർഥികളെയും സ്വയം പ്രഖ്യാപിച്ചുതുടങ്ങി. അതിൽ ഒരു സ്വകാര്യ ചാനലാണ്‌ ശിവൻകുട്ടി നേമത്ത്‌ മത്സരിക്കില്ല എന്ന്‌ പ്രവചിച്ചത്‌. ഇതിനുള്ള മറുപടിയായാണ്‌ പൂട്ടിയ അക്ക‍ൗണ്ട്‌ അങ്ങനെ തന്നെയെന്ന്‌ ശിവൻകുട്ടി പറഞ്ഞത്‌. 2016ലെ തെരഞ്ഞെടുപ്പിൽ നേമത്ത്‌ ബിജെപിയിലെ ഒ രാജഗോപാൽ വിജയിച്ചിരുന്നു. കോൺഗ്രസ്‌ വോട്ട്‌ മറിച്ചാണ്‌ രാജഗോപാലിനെ വിജയിപ്പിച്ചത്‌. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ വി ശിവൻകുട്ടി ബിജെപിയിലെ കുമ്മനം രാജശേഖരനെ തോൽപിച്ച്‌ ബിജെപി അക്ക‍ൗണ്ട്‌ പൂട്ടി. ഇ‍ൗ സംഭവമാണ്‌ വി ശിവൻകുട്ടി ഓർമിപ്പിച്ചത്‌.

Exit mobile version