Site iconSite icon Janayugom Online

മന്ത്രിമാർക്ക് ഇൻ ചാർജ് ഭാര്യമാരുണ്ട്; അധിക്ഷേപ പരാമർശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ നദ്വി

മന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇ കെ വിഭാഗം സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരാണ് ബഹു ഭാര്യാത്വം എതിര്‍ക്കുന്നതെന്നും ബഹാവുദ്ദീന്‍ നദ്‌വി കൂട്ടിച്ചേർത്തു. വൈഫ് ഇന്‍ ചാര്‍ജ് പേര് പുറത്ത് പറയില്ലെന്ന് മാത്രം.

 

വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഇല്ലാത്തവർ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാകില്ല. മന്ത്രിമാർ, ജനപ്രതിനിധികൾ, കേന്ദ്ര മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം ഇതുണ്ടാകും. ഇവര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം അധിക്ഷേപിച്ചു.

Exit mobile version