Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ലൈംഗി കമായി പീ ഡിപ്പിച്ചു; ബിജെപി നേതാവ് ഒളിവിൽ

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ പോക്സോ കേസ്. വിട്‌ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്‌ല പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. ജനുവരി 12‑നാണ് കേസിനാസ്പതമായ സംഭവം. മഹേഷ് ഭട്ടിന്റെ ഫാമിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിചെയ്തിരുന്നത്. അവധിദിവസം മാതാപിതാക്കൾക്കൊപ്പം ഫാമിലേക്ക് പോയ കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. അതേസമയം അന്വേഷണം ഊർജ്ജിതമാക്കിയതായി വിട്‌ല പൊലീസ് പറഞ്ഞു. രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി പ്രതിയുടെ അറസ്റ്റ് നീട്ടുകയാണെന്ന് ദളിത് ഹക്കുഗല സംരക്ഷണസമിതി ആരോപിച്ചു.

Exit mobile version