Site iconSite icon Janayugom Online

16കാരിയെ15കാരൻ ഉള്‍പ്പെടെ ആഞ്ച് പേര്‍ പീഡിപ്പിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനഞ്ചുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പ്രതികള്‍ക്കെതിരെ കേസെടുക്കുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫായിസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂര്‍ സ്വദേശിയായ പതിനഞ്ചുകാരന്‍, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവായ 45കാരന്‍ എന്നിവരാണ് മറ്റ് മൂന്ന് പ്രതികള്‍.സഹോദരീഭര്‍ത്താവ് രണ്ടുമാസം മുന്‍പ് അസുഖ ബാധിതനായി മരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സമയങ്ങളിലായാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Exit mobile version