Site iconSite icon Janayugom Online

അത്ഭുതകരമായ രക്ഷപെടല്‍; വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്താനായി എന്ന് റിപ്പോര്‍ട്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന വിശ്വാസ് കുമാര്‍ രമേഷ് എന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയത്. യുവാവ് എമര്‍ജന്‍സി എക്സിറ്റ് വഴി യുവാവ് പുറത്തേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും അഹമ്മദാബാദ് പൊലീസ് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍എയോട് പ്രതികരിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നാണ് ഗുജറാത്ത് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. 204 പേരുടെ മൃതദേഹങ്ങളാണ് അപകട മേഖലയില്‍ നിന്ന് കണ്ടെത്തിയത്.

Exit mobile version