സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിര്‍മ്മാണമായിരിക്കും കെ റെയിലിന്റെതെന്ന് മുഖ്യമന്ത്രി പറഞ്ഞു .പദ്ധതിക്ക് ആവശ്യമായ പ്രകൃതി വിഭവ സമാഹരണത്തില്‍ ആശങ്ക വേണ്ട. റോഡുകളുടെ കാര്യത്തിലും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പദ്ധതി വരുമ്പോൾ ആവശ്യത്തിന് ഫ്ലൈ ഓവറുകൾ ഒരുക്കും. പദ്ധതിക്കായി 1383 ഹെക്റ്റർ ഭൂമി ഏറ്റെടുക്കെണ്ടിവരുമെന്നും. ഒരു ഹെക്റ്ററിന് 9 കോടി വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കേരളത്തെക്കുറിച്ച് യോഗി പറഞ്ഞത് ശരിയല്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ആരാഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ അതിന് മറുപടി പറയുന്നില്ല. യുപിയിലെ മറ്റ് നേതാക്കള്‍ വരെ കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമര്‍ശനമാണ്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോള്‍ മുതിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary:Misconception that Silver Line will divide Kerala into two; Chief Minister
You may also like this video