ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ മിസൈൽ ആക്രമണത്തിൽ മരണസംഖ്യ 24 ആയി ഉയര്‍ന്നു. ഇസ്രായേൽ‑യുഎസ് സംയുക്ത സൈനിക നീക്കത്തിൽ ഇറാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രധാന മരണസംഖ്യയാണിത്. മിനാബിലെ റെവല്യൂഷണറി ഗാർഡ് ബേസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഫോടനങ്ങൾ തുടരുകയാണ്.
ഇറാനിലെ സ്കൂളിന് നേരെയുള്ള മിസൈൽ ആക്രമണം; മരണസംഖ്യ 24 ആയി ഉയര്‍ന്നു

