Site iconSite icon Janayugom Online

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവം; ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനക്ക് വിധേയനാക്കും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 108 പവൻ സ്വര്‍ണം കാണാതായ സംഭവത്തിൽ ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനക്ക് വിധേയരാക്കും.
സ്വര്‍ണം കാണാതായ ശേഷം ക്ഷേത്ര മുറ്റത്ത് നിന്നും തിരികെ കിട്ടിയിരുന്നു. ഇതിന് പിന്നിൽ കാണാതായതിന് പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ഭിന്നതയാണോയെന്നാണ് സംശയം. സംഭവത്തില്‍ വിശദീകരണവുമായി ഭരണസമിതി രംഗത്തെത്തി. 

സ്വര്‍ണം മനപ്പൂര്‍വമായി എടുത്തുകൊണ്ടുപോയി ഒളിച്ചുവയ്ക്കാന്‍ സാധ്യതയില്ലെന്ന് ഭരണസമിതി അംഗം ആദിത്യ വര്‍മ്മ പറഞ്ഞു. സ്വർണം ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ നിന്ന് തന്നെയാണ് തിരിച്ചു കിട്ടിയത്. ബാഗിനുള്ളില്‍ നിന്നും താഴെ വീണു എന്നാണ് അറിയുന്നത്. മനപ്പൂര്‍വമായി എടുത്തുകൊണ്ടുപോയി ഒളിച്ചുവയ്ക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് ക്ഷേത്രം ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക. ഇതിനായി ഫോര്‍ട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

Exit mobile version