പാകിസ്ഥാന്‍ പര്യടനത്തിനിടെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പരിക്ക്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് വിനയായിരിക്കുന്നത്. ഇതോടെ താരത്തിന് ഏകദിന പരമ്പര നഷ്ടമാകും.
അതേസമയം ഐപിഎല്ലിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനാണ് തിരിച്ചടിയായിരിക്കുന്നത്. 6.50 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. പരിക്കിനെ തുടര്‍ന്ന് മാര്‍ഷ് ഐപിഎല്‍ കളിക്കുമോയെന്ന ആശങ്കയാണ് ഡല്‍ഹിക്കുള്ളത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കായി ടി20 യില്‍ 627 റണ്‍സ് മിച്ചല്‍ മാര്‍ഷ് നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ 50 പന്തില്‍ പുറത്താകാതെ 77 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെ മികവിലാണ് 8 വിക്കറ്റിന്റെ വിജയം നേടി തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് കിരീടം ഓസ്ട്രേലിയ നേടിയത്.
English Summary:Mitchell Marsh injured during Pakistan tour
You may also like this video