9 May 2024, Thursday

Related news

May 9, 2024
May 8, 2024
May 3, 2024
May 3, 2024
May 2, 2024
April 30, 2024
April 21, 2024
April 19, 2024
April 16, 2024
April 15, 2024

പാക് പര്യടനത്തിനിടെ മിച്ചല്‍ മാര്‍ഷിന് പരിക്ക്

Janayugom Webdesk
കറാച്ചി
March 29, 2022 9:00 am

പാകിസ്ഥാന്‍ പര്യടനത്തിനിടെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പരിക്ക്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് വിനയായിരിക്കുന്നത്. ഇതോടെ താരത്തിന് ഏകദിന പരമ്പര നഷ്ടമാകും. 

അതേസമയം ഐപിഎല്ലിലേക്ക് തി­രിഞ്ഞുനോക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനാണ് തിരിച്ചടിയായിരിക്കുന്നത്. 6.50 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. പരിക്കിനെ തുടര്‍ന്ന് മാര്‍ഷ് ഐപിഎല്‍ കളിക്കുമോയെന്ന ആ­ശങ്കയാണ് ഡല്‍ഹിക്കുള്ളത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കായി ടി20 യില്‍ 627 റണ്‍സ് മിച്ചല്‍ മാര്‍ഷ് നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ 50 പന്തില്‍ പുറത്താകാതെ 77 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെ മികവിലാണ് 8 വിക്കറ്റിന്റെ വിജയം നേടി തങ്ങളുടെ ആദ്യ ടി20 ലോ­കകപ്പ് കിരീടം ഓ­സ്ട്രേലിയ നേടിയത്.

Eng­lish Summary:Mitchell Marsh injured dur­ing Pak­istan tour
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.