സിപിഐ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായ എം എന്‍ സ്മാരകത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 16ന് തുടക്കമാകും. രാവിലെ 10 ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ പ്രകാശ്ബാബു, പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, പി പി സുനീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മേയ് എട്ടിന് രാവിലെ നിശ്ചയിച്ചിരുന്ന ശിലാസ്ഥാപന ചടങ്ങും അന്ന് ചേരേണ്ടിയിരുന്ന സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗവും താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി മാറ്റിവച്ചതാണ്. 16ന് രാവിലെ ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് ശേഷം നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തില്‍ എക്സിക്യൂട്ടീവ് യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
English Sammury: MN memorial building renovation work start on the 16th