കൊച്ചിയില്‍ ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളില്‍ മൊബൈല്‍ ബാര്‍ നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യശാലകള്‍ പ്രവര്‍ത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിലടക്കം അറസ്റ്റിലായ രേഷ്മ (37) മദ്യ വില്‍പ്പന നടത്തി വരികയായിരുന്നു. ഡ്രൈ ഡേയില്‍ മദ്യം പെഗ് ആയി ഗ്ലാസില്‍ ഒഴിച്ചാണ് കച്ചവടം നടത്തിയിരുന്നത്. എറണാകുളം മാര്‍ക്കറ്റ് കനാല്‍ റോഡിലാണ് മദ്യ വില്‍പന ഇല്ലാത്ത ദിവസം ഇവര്‍ മദ്യക്കുപ്പികളും ഗ്ലാസും ബാഗില്‍ വച്ച് ആവശ്യക്കാര്‍ക്ക് ഒഴിച്ചു കൊടുത്തു കച്ചവടം നടത്തി വന്നിരുന്നത്. ആവശ്യക്കാരെ ഫോണ്‍ വിളിച്ചു വരുത്തിയും പ്രതി മദ്യം നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ മദ്യകുപ്പികളോടെ പിടികൂടി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ കെ പി അഖില്‍, എഎസ്‌ഐ സിന്ധു, സിവില്‍ പൊലീസ് ഓഫീസര്‍ ബേസില്‍ എന്നിവരുമുണ്ടായിരുന്നു.
English summary; Mobile bar including dry days; The woman was arrested
You may also like this video;