കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പർ സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ കണ്ടെത്തിയത്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് നിയോഗിച്ച അന്വേഷണ സംഘം ഇന്നലെയും മിനിഞ്ഞാന്നുമായാണ് പരിശോധന പൂർത്തിയാക്കിയത്. അതിനിടയിലാണ് ജയിലിൽ നിന്നും ഫോൺ പിടികൂടിയിരിക്കുന്നത്.
രണ്ടാഴ്ച മുൻപ് നടത്തിയ പരിശോധനയിൽ ജയിലിൽ നിന്നും മൂന്ന് ഫോണുകളും പിടിച്ചെടുത്തിരുന്നു. കണ്ണൂർ ജയിലി വലിയ തോതിൽ ഫോൺ ഉപയോഗം നടക്കുന്നുണ്ടെന്ന് ജയിൽ ചാടിയ ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു മൂന്ന് മൊബൈലുകളും ചാർജറുകളും ഇയർഫോണുകളും പൊലീസ് കണ്ടെത്തിയത്. അതിന് പിന്നാലെ ഇന്ന് വീണ്ടും മൊബൈൽ കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിൽ സൂപ്രണ്ടിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

