കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരിന്റെ ഒത്താശയോടുകൂടി വോട്ടർ പട്ടികയെ മാനഭംഗപ്പെടുത്തുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര സ്വാഗത സംഘം ഓഫീസിന് മുന്നില്‍ പതാക ഉയർത്തുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളെ അപ്രസക്തമാക്കുന്ന കാഴ്ചകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. ബൈബിൾ, ഖുറാൻ, ഭഗവത് ഗീത പോലെ പ്രധാനപ്പെട്ടതാണ് ജനാധിപത്യത്തിൽ വോട്ടർ പട്ടിക. ബീഹാർ, കർണാടക, മഹാരാഷ്ട്ര, തൃശൂർ എന്നിവിടങ്ങളിൽ വോട്ടർ പട്ടിക തോന്നും പോലെ പിച്ചി ചീന്തി ജനഹിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന രീതിയാണ് മോഡി സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മോഡി സർക്കാർ വോട്ടർ പട്ടികയെ മാനഭംഗപ്പെടുത്തുന്നു: ബിനോയ് വിശ്വം

