23 January 2026, Friday

Related news

January 16, 2026
January 15, 2026
January 11, 2026
January 11, 2026
January 10, 2026
December 28, 2025
December 27, 2025
December 26, 2025
December 24, 2025
December 16, 2025

മോഡി സർക്കാർ വോട്ടർ പട്ടികയെ മാനഭംഗപ്പെടുത്തുന്നു: ബിനോയ് വിശ്വം

Janayugom Webdesk
ആലപ്പുഴ
August 19, 2025 9:09 pm

കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരിന്റെ ഒത്താശയോടുകൂടി വോട്ടർ പട്ടികയെ മാനഭംഗപ്പെടുത്തുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര സ്വാഗത സംഘം ഓഫീസിന് മുന്നില്‍ പതാക ഉയർത്തുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളെ അപ്രസക്തമാക്കുന്ന കാഴ്ചകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. ബൈബിൾ, ഖുറാൻ, ഭഗവത് ഗീത പോലെ പ്രധാനപ്പെട്ടതാണ് ജനാധിപത്യത്തിൽ വോട്ടർ പട്ടിക. ബീഹാർ, കർണാടക, മഹാരാഷ്ട്ര, തൃശൂർ എന്നിവിടങ്ങളിൽ വോട്ടർ പട്ടിക തോന്നും പോലെ പിച്ചി ചീന്തി ജനഹിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന രീതിയാണ് മോഡി സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.