Site iconSite icon Janayugom Online

വാനരവസൂരി പ്രതിരോധ പ്രവര്‍ത്തനം; കേന്ദ്രം അയക്കുന്ന വിദഗ്ധ സംഘം ഇന്ന് കേരളത്തിലെത്തും

വാനരവസൂരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അയക്കുന്ന വിദഗ്ധ സംഘം ഇന്ന് കേരളത്തിലെത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന് വേണ്ട സഹായം നല്‍കുന്നതിനായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘത്തെ അയക്കുന്നത്. ഡല്‍ഹി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ആര്‍എംഎല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, കേരളത്തിലെ ആരോഗ്യ കുടുംബ ക്ഷേമ കോഴിക്കോട് മേഖലാ അഡൈ്വസര്‍ ഡോ. പി രവീന്ദ്രന്‍ എന്നിവരുള്‍പ്പെടുന്നവരാണ് കേന്ദ്രസംഘത്തിലുള്ളത്.

അതേസമയം സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ മാതാപിതാക്കള്‍, കാര്‍ ഓടിച്ചവര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന 11 പേര്‍ എന്നിവരാണ് രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍.

Eng­lish sum­mer; Mon­key pox pre­ven­tion activ­i­ty; The expert team sent by the Cen­ter will reach Ker­ala today

You may also like this video;

Exit mobile version