Site icon Janayugom Online

വാനര വസൂരി : വാക്‌സിൻ നിര്‍മ്മാണത്തിന് എട്ട് കമ്പനികള്‍

വാനര വസൂരി പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനായി എട്ട് കമ്പനികള്‍ രംഗത്ത്. വാനര വസൂരി പരിശോധനാ കിറ്റ് വികസിപ്പിക്കാന്‍ 23 കമ്പനികള്‍ അപേക്ഷ നല്‍കിയതായും ഐസിഎംആര്‍ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത രീതിയില്‍ ഐസിഎംആര്‍ സഹകരണത്തോടെയായിരിക്കും വാക്സിന്‍ വികസിപ്പിക്കുകയെന്നും ഐസിഎംആര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാക്സിൻ വികസിപ്പിക്കാൻ തയാറെടുപ്പുകൾ തുടങ്ങിയതായി ഈ രംഗത്തെ പ്രധാനികളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡാര്‍ പൂനാവാല നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ വാനരവസൂരിക്ക് ഫലപ്രദമായ വാക്സിനുകള്‍ ലഭ്യമല്ല.

ചിക്കന്‍ പോക്സിന്റെ വാക്സിന്‍ തന്നെയാണ് ഇതിനായി നല്‍കിവരുന്നത്. രാജ്യത്ത് കേരളത്തിലാണ് ആദ്യമായി വാനര വസൂരി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ ആകെ പത്ത് പേരിലാണ് വാനര വസൂരി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുകയും വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Mon­key­pox: Eight com­pa­nies to devel­op vaccine
You may also like

Exit mobile version