ഐ ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് ലക്ഷ്മണയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത് ഉത്തരവിട്ടത്. മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസുമായി ലക്ഷ്മണയ്ക്ക് ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
ഐ ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു 2022 നവംബര്‍ 10ന് ഐ ജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷവും രണ്ട് മാസവുമായി സസ്‌പെന്‍ഷനിലായിരുന്നു ലക്ഷ്മണ.
English Summary: Monson Mavungal case; IG Lakshmana back in service
You may also like this video