Site iconSite icon Janayugom Online

ജില്ലയിൽ കാലവർഷം ശക്തം

ജില്ലയിൽ കാലവർഷം ശക്തം. സീ​സ​ണി​ൽ ഇ​തു​വ​രെ ല​ഭി​ക്കേ​ണ്ട മ​ഴ കോ​ട്ട​യ​ത്ത്​ പെ​യ്തി​റ​ങ്ങി​യ​താ​യി ക​ണ​ക്കു​ക​ൾ. കാ​ലാ​വ​സ്ഥ​വ​കു​പ്പിന്റെ ക​ണ​ക്ക​നു​സ​രി​ച്ച് ജൂ​ൺ ഒ​ന്ന്‌ മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ 1581.2 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ്​ ജി​ല്ല​യി​ൽ ലഭിച്ചത്. ല​ഭി​ക്കേ​ണ്ട മ​ഴ​യി​ൽ രണ്ട്​ ശ​ത​മാ​ന​ത്തി​ന്റെ നേ​രി​യ കു​റ​വ്​ മാ​ത്ര​മാ​ണ്​ നി​ല​വി​ലു​ള്ള​ത്. ചെ​റി​യ കു​റ​വു​ണ്ടെ​ങ്കി​ലും​ ഇ​തു​വ​രെ ല​ഭി​​ക്കേ​ണ്ട മു​ഴു​വ​ൻ മ​ഴ​യും ല​ഭി​ച്ച ജില്ല​യാ​യി​ട്ടാ​ണ്​ കോ​ട്ട​യ​ത്തെ ക​ണ​ക്കാ​ക്കു​മെ​ന്ന് ​കാ​ലാ​വ​സ്ഥ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പറഞ്ഞു. 

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഒ​മ്പ​ത്​ ശ​ത​മാ​ന​ത്തി​ന്റെതാ​യി​രു​ന്നു കു​റ​വ്. ക​ഴി​ഞ്ഞ​ ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത​മ​ഴ​യാ​ണ്​ ഈ ​കു​റ​വ്​ നി​ക​ത്തി​യ​ത്. കാ​ല​വ​ർ​ഷ സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ ഒ​രു​മാ​സം ബാ​ക്കി​നി​ൽ​ക്കെ, ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ധി​ക​മ​ഴ ല​ഭി​ക്കു​ന്ന ജി​ല്ല​യാ​യി കോ​ട്ട​യം മാ​റു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ജൂ​ൺ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​യി​രു​ന്നു ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്‌. പി​ന്നീ​ട് ശ​ക്തി കു​റ​ഞ്ഞു. എ​ന്നാ​ൽ, ആ​ഗ​സ്റ്റി​ൽ ഒ​ട്ടു​മി​ക്ക ദി​വ​സ​ങ്ങ​ളി​ലും മ​ഴ പെയ്തു.

Exit mobile version