മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കുടുതൽ അന്തർ സംസ്ഥാന സർവിസ് ആരംഭിക്കണമെന്ന് കെഎസ് ടിഇയു യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഓപ്പറേറ്റിങ് വിഭാഗത്തിൽ കുറവുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ശോഭരാജൻ ഉദ് ഘാടനം ചെയ്തു. യുണിറ്റ് സെക്രട്ടറി കെ ജയന്ത് അധ്യക്ഷനായി. പ്രസിഡന്റ് നോബി പി മാത്യു, ട്രഷറർ സിസിൽ പാൽവെളിച്ചം, ജില്ലാ സെക്രട്ടറി മനീഷ് ഭാസ്കർ, പ്രസിഡന്റ് അഷ്റാഫ് കെ, എഐവൈഎഫ് ജില്ല സെക്രട്ടറി നികിൽ പത്മനാഭ ൻ. ബിജു കെ എന്നിവർ സംസാരിച്ചു.
മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് കുടുതൽ അന്തർ സംസ്ഥാന സർവിസ് ആരംഭിക്കണം: കെഎസ് ടിഇയു

