Site iconSite icon Janayugom Online

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 12,000 കടന്ന് കോവിഡ് രോഗികള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടയില്‍ 12,847 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേര്‍ മരിച്ചു. ആകെ മരണം 524817 ആയി. 2.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ വര്‍ഷം ഫെബ്രവരിക്ക് ശേഷം രാജ്യത്ത് ഇന്നലെയാണ് പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍. 7,985 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 63,063 ആയി. 42682697 പേരാണ് രോഗമുക്തി നേടിയത്. 

Eng­lish Summary:More than 12,000 covid patients in the coun­try in 24 hours
You may also like this video

YouTube video player
Exit mobile version