Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ 43,211 പ്രതിദിന കോവിഡ് കേസുകള്‍; തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി അരലക്ഷം കടന്ന് രോഗികള്‍

മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 43,211 ആയി. 33,356 പേര്‍ രോഗമുക്തി നേടി. 19 മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 2,61,658 ആയി. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 238 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 1605 ആയി.

കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 28,723 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3105 പേര്‍ രോഗമുക്തി നേടിയത്. 14 പേര്‍ മരിച്ചു. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,41,337 ആയി. തമിഴ്‌നാട്ടിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. 23,459 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ടിപിആര്‍ 15.3 ആണ്. 8,963 പേര്‍ രോഗമുക്തി നേടി. 

ചെന്നൈയില്‍ മാത്രം 22.6 ആണ് ടിപിആര്‍ ബംഗാളില്‍ ഇന്ന് 22,645 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 28 മരണം. 31.14 ശതമാനമാണഅ ടിപിആര്‍. ഡല്‍ഹിയില്‍ 24,383 പേര്‍ക്കാണ് പ്രതിദിന വൈറസ് ബാധ. 26, 236 പേര്‍ രോഗമുക്തി നേടി. ടിപിആര്‍ 30.64 ശതമാനമാണ്. 

ENGLISH SUMMARY:More than half a lakh patients in Tamil Nadu and Karnataka
You may also like this video

Exit mobile version