കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മലപ്പുറം നൂറടിക്കടവിന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയായിരുന്നു അപകടം. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. അയൽവാസികളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു അമ്മയും മകളും.
ഇതിനിടയിൽ മകൾ ഒഴുക്കിൽ പെടുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാവും അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു ഇരുവരും.
English Summary: mother and daughter drowned
You may also like this video