Site iconSite icon Janayugom Online

നക്സലൈറ്റുകള്‍ക്കെതിരായ നീക്കം കോർപറേറ്റുകളെ പ്രീതിപ്പെടുത്താൻ: കെ നാരായണ

രാജ്യത്ത് നക്സലൈറ്റുകളെ ഉന്മൂലനം ചെയ്യുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം കോർപറേറ്റുകളെ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ നാരായണ. സംസ്ഥാന സമ്മേളന സമാപന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026ഓടെ രാജ്യത്ത് നക്സലൈറ്റുകളെ മുഴുവൻ ഇല്ലാതാക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. കേന്ദ്രം ഭരിക്കുന്ന ആർഎസ്എസ് ‑ബിജെപി- സംഘ്പരിവാർ കൂട്ടുകെട്ടിന്റെ മുഖ്യ എതിരാളികൾ കമ്മ്യൂണിസ്റ്റുകാരും നക്സലൈറ്റുകളുമാണ്. അവർ കാടിന്റേയും കാടിനുള്ളിൽ അധിവസിക്കുന്ന ജനങ്ങളുടെയും സംരക്ഷകരാണ്. അവരെ കൊന്നൊടുക്കുക എന്ന ലക്ഷ്യം ഏക്കറുകണക്കിന് വനഭൂമി മുഴുവൻ കോർപറേറ്റുകൾക്ക് കയ്യടക്കുന്നതിന് വഴിയൊരുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അഡാനിയെയും അംബാനിയെയുമെല്ലാം പ്രീതിപ്പെടുത്തുന്ന മോഡി സർക്കാർ രാജ്യത്ത് ഭയക്കുന്നത് കമ്മ്യൂണിസ്റ്റുകാരെയും നക്സലൈറ്റുകളെയുമാണ്. അതിനാൽ അവർ കമ്മ്യൂണിസ്റ്റുകാരെയും നക്സലൈറ്റുകളായി താരതമ്യപ്പെടുത്തി ദേശവിരുദ്ധരായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ യോജിച്ച പോരാട്ടത്തിന് കമ്മ്യൂണിസ്റ്റുകാർ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

Exit mobile version