Site icon Janayugom Online

അഫ്‍ഗാനില്‍ കുടുങ്ങിയ 20 പേരെ തിരികെ എത്തിക്കാന്‍ നീക്കം; വീണ്ടും അമേരിക്കന്‍ സഹായം തേടി ഇന്ത്യ

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ എത്തിക്കാൻ അമേരിക്കയുടെ സഹായം വീണ്ടും തേടി ഇന്ത്യ. ഇനിയുള്ള ഇരുപതിലധികം പേരെ തിരികെ എത്തിക്കാനാണ് നീക്കം. താലിബാൻ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് 20 ഇന്ത്യക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താനായിരുന്നില്ല.

ഇവരെ തിരികെ എത്തിക്കാനാണ് സർക്കാർ ശ്രമം. ഇതുവരെ 550 പേരെയാണ് കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായത്. ഇതിൽ പകുതി പേർ ഇന്ത്യക്കാരാണ്. അഫ്ഗാനിസ്ഥാനിലെ ഐഎസിൽ ഇന്ത്യക്കാരുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രം അറിയിച്ചു.

Eng­lish sum­ma­ry; Move to bring back 20 peo­ple trapped in Afghanistan

you may also like this video;

Exit mobile version