Site iconSite icon Janayugom Online

എംപോക്‌സ്;രാജ്യത്ത് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരം

mpoxmpox

എംപോക്‌സ് രോഗബാധയെത്തുടര്‍ന്ന് എല്‍എന്‍ജെപി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു.

എംപോക്‌സ്,ഡെങ്കിപ്പനി കേസുകള്‍ കൈകാര്യം ചെയ്യുന്നത് വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി ഇന്ന് രാവിലെ ആശുപത്രിയില്‍ ഒരു അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു.
”എല്‍എന്‍ജെപി ആശുപത്രിയില്‍ ഒരാള്‍ക്കാണ് എംപോക്‌സ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.വിദേശ യാത്രക്കിടയിലാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് ട്രാവല്‍ ഹിസ്റ്ററിയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നതെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.

രോഗി ഒരു പ്രത്യേക വാര്‍ഡില്‍ ഐസോലേഷനിലാണ്.അയാളുടെ നില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

26കാരനായ ഹരിയാനയിലെ ഹിസാര്‍ സ്വദേശിക്ക് നിലവില്‍ ജനനേന്ദ്രിയത്തിലെ അള്‍സറും ചര്‍മ്മത്തില്‍ തിണര്‍പ്പും ഉണ്ടെന്നും എന്നാല്‍ പനി ഇല്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.നിലവില്‍ രോഗിയെ ആശുപത്രിയുടെ അടിയന്തര ചികിത്സാ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യവകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.

സമ്പര്‍ക്കത്തിലൂടെ മാത്രമാണ് എംപോക്‌സ് പകരുന്നത് എന്നതിനാല്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version