കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്സ് രോഗം സ്ഥിരീകരിച്ചു. യുഎയില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍പ് യുഎയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയില്‍ രോഗം കണ്ടെത്തിയിരുന്നു. രോഗികളുമാ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രോഗം സ്ഥീരീകരിച്ച രണ്ട്പേരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രോഗികളുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും.രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.