Site iconSite icon Janayugom Online

എംപിമാരെ കയ്യേറ്റം ചെയ്തു, വനിതാ എംപിയോട് അപമര്യാദയായി പെരുമാറി; രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമ പരാതി

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമ പരാതി. എപിമാരെ കയ്യേറ്റം ചെയ്യുകയും വനിതാ എംപിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് കാട്ടി ബിജെപിയാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്ന് പാര്‍ലമെന്റിലുണ്ടായ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം രാഹുലാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. സെക്ഷന്‍ 109, 115, 117, 121,125, 351 വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്.

തന്നോട് രാഹുല്‍ ഗാന്ധി അകാരണമായി തട്ടിക്കയറിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും നാഗാലാന്റില്‍ നിന്നുള്ള
വനിതാ ബിജെപി എംപി നോന്‍ കൊന്യാക് ആരോപിച്ചു. രാഹുല്‍ ഗാന്ധി കാരണം രണ്ട് എംപിമാര്‍ക്ക് പരിക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിഷയത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. 

Exit mobile version