Site iconSite icon Janayugom Online

‘കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം എംപിയുടെ പാര’; കൊടിക്കുന്നിലിനെതിരെ വിമർശനവുമായി കെ എസ് യു നേതാവ്

കൊട്ടാരക്കരയിലെ യുഡിഎഫിന്റെ പരാജയത്തിന് കാരണം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പാരയാണെന്ന വിമർശനവുമായി കെ എസ് യു നേതാവ്.
ദേശീയ നേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‍യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫികർ പറഞ്ഞു. സംസ്ഥാനമാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയിൽ ഇല്ലാതെ പോയതിനു കാരണം ഇതെന്നും സുൽഫികർ ഫേസ്‌ബുക്കിൽ കുറിച്ചു.
കൈയിലിരുന്ന കൊല്ലം ജില്ല പഞ്ചായത്ത് കലയപുരം ഡിവിഷന്‍ സീറ്റ് പോലും നഷ്ടപെട്ടത് കൊടിക്കുന്നിൽ സുരേഷിന്റെ സ്വാര്‍ത്ഥത കാരണമാണ്.

പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കൊ ജനങ്ങള്‍ക്കോ ആവശ്യമില്ല.. ഈ ദേശീയ നേതാവിനെയും പി എയെയെയും കൊട്ടാരക്കരയില്‍ നിന്ന് ആട്ടി ഓടിച്ചാല്‍ മാത്രമേ നിയസഭ തെരഞ്ഞെടുപ്പില്‍ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലര്‍ത്തിയിട്ട് കാര്യമുള്ളൂ. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ബന്ധപ്പെട്ട വിഷയില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version