മുഡ ഭൂമിയിടപാട് കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ആര്‍ടിഐ ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മറ്റുള്ളവര്‍ക്കും കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി ബിഎം,ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, യൂണിയന്‍ ഓഫ് ഇന്ത്യ,സംസ്ഥാന സര്‍ക്കാര്‍, സിബിഐ, ലോകായുക്ത എന്നിവര്‍ക്കും നോട്ടീസ് അയച്ച ഹൈക്കോടതി കേസിലെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും ലോകായുക്തക്ക് നിര്‍ദ്ദേശം നല്‍കി.
കേസ് നവംബര്‍ 26ലേക്ക് വാദം കേള്‍ക്കാനായി മാറ്റി.
അതേസമയം കേസിലെ ഒന്നാം പ്രതിയായ സിദ്ധരാമയ്യെ ലോകായുക്ത പൊലീസ് നവംബര്‍ 6ലേക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുടെ ഭാര്യയും കേസിലെ രണ്ടാം പ്രതിയുമായ പാര്‍വ്വതിയെ ഒക്ടോബര്‍ 25ന് ചോദ്യം ചെയ്തിരുന്നു.
മുഡയുടെ 14 സ്ഥലങ്ങള്‍ ഭാര്യയ്ക്ക് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് സിദ്ധരാമയ്യയ്ക്കെതിരെയുള്ള ആരോപണം.