Site icon Janayugom Online

എഫ്ഐആർ റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ്​ സുബൈർ സുപ്രീം കോടതിയിൽ

യുപി പൊലീസ്​ രജിസ്റ്റർ ചെയ്ത എഫ്​ഐആർ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആൾട്ട്​ ന്യുസ്​ സഹ സ്ഥാപകൻ മുഹമ്മദ്​ സുബൈർ സുപ്രീം കോടതിയിൽ. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച സുപ്രീം കോടതി നാളെ പരിഗണിക്കുമെന്ന് അറിയിച്ചു.

മുഹമ്മദ്​ സുബൈറിന് വധഭീഷണി ഉണ്ടെന്നും അതിൽ തനിക്ക്​ ആശങ്കയുണ്ടെന്നും അദ്ദേഹത്തിന്​ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്​ ജസ്റ്റിസ്​ ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച്​ മുമ്പാകെ ബോധിപ്പിച്ചു.

ഹിന്ദു സന്യാസിമാരെ വിദ്വേഷ പ്രചാരകരെന്ന്​ വിളിച്ചുവെന്ന്​ ആരോപിച്ച്​ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാണ്​ സുബൈറിന്റെ ഹര്‍ജിയിലെ ആവശ്യം. അലഹാബാദ്​ ഹൈകോടതിയെ ഈ ആവശ്യവുമായി സമീപിച്ചുവെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

ഹിന്ദു ലയൺ ആർമി ജില്ലാ പ്രസിഡന്റ്​ ഭഗവാൻ ശരൺ നൽകിയ പരാതിയിലാണ്​ യുപി പൊലീസ്​ കേസ്​ ​ രജിസ്റ്റർ ചെയ്തത്​. വിദ്വേഷ പ്രചാരകനായ യതി നരസിംഗാനന്ദ സരസ്വതി, ബജ്​റംഗ്​ മുനി, ആനന്ദ്​ സ്വരൂപ്​ എന്നിവരെ വിദ്വേഷ പ്രചാരകരെന്ന് ട്വീറ്റ്​ ചെയ്തെന്നാണ്​ ആരോപിച്ച കുറ്റം. സുബൈറിനെ ഈ കേസിൽ യുപി സീതാപൂർ കോടതിയിൽ ഡൽഹി പൊലീസ്​ ഹാജരാക്കിയിരുന്നു.

Eng­lish summary;Muhammad Zubair in the Supreme Court demand­ing the can­cel­la­tion of the FIR

You may also like this video;

Exit mobile version