സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം മുകേഷ് എംഎൽഎയെ ഒഴിവാക്കും . മുകേഷിനെതിരെ നടിയുടെ ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം . സമിതി അംഗത്വം രാജിവെക്കുവാൻ സിപിഐഎം മുകേഷിന് നിർദേശം നൽകി . കൂടാതെ ഈ വിഷയത്തിൽ തീരുമാനം അറിയിക്കുവാനും സിപിഐ എം മുകേഷിനോട് ആവശ്യപ്പെട്ടു .
മുകേഷ് എം എൽ എ സ്ഥാനം ഒഴിയണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുവെങ്കിലും രാജിവെക്കേണ്ടതില്ലയെന്നാണ് ഇന്നലെ ചേർന്ന സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത് .