ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൻറെ ഷട്ടറുകൾ ഇന്ന് രാവിലെ പത്ത് മണിയോടെ തുറക്കാൻ തീരുമാനിച്ചു. 1000 ഘനയടി വെള്ളമായിരിക്കും പരമാവധി തുറന്ന് വിടുക. പെരിയാറിൻറെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലെത്തി; രാവിലെ പത്ത് മണിയോടെ ഷട്ടറുകൾ തുറക്കും

