വയനാട്ടിലെ ദുരന്ത മേഖലയായാ മുണ്ടക്കൈ വീട് നിര്‍മ്മാണം സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ വാദം മാധ്യമപ്രര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിരത്തിയപ്പോള്‍ ‚താങ്കള്‍ പറയുന്നത് വെറും നുണകല്ലേയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാണിച്ചപ്പോള്‍ മര്യാദയ്ക്ക് സംസാരിക്കണം എന്ന് ആക്രോശിച്ച് അവര്‍ക്കു നേരെ തിരിയുകയായിരുന്ന അദ്ദേഹം.ചോദ്യങ്ങളെ അദ്ദേഹം വിലക്കുകയായിരുന്നു.തുടരെ തുടരെയുള്ള ചോദ്യങ്ങളെ പ്രതിപക്ഷ നേതാവ് പൂര്‍ണമായും അവഗണിച്ചു. മുണ്ടക്കൈ വീട് നിര്‍മ്മാണത്തില്‍ നുണകള്‍ ആവര്‍ത്തിച്ച്, ആവര്‍ത്തിച്ച് പറയുകാണ് വി ഡി സതീശന്‍ .
പുതുയുഗ യാത്രയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നുണകളുടെ തനിയാവർത്തനം. മുണ്ടക്കൈ ഭവന നിർമാണ ഉദ്ഘാടന ചടങ്ങ് സർക്കാരിന്റെ നിലവാരമില്ലായ്മ വ്യക്തമാക്കിയെന്ന് സതീശൻ പറഞ്ഞു. വീട് നിർമാണം ഇത്രയും വൈകിയതിന് സർക്കാർ മറുപടി പറയണമെന്നും വീട് മാത്രമേ നിർമിച്ച് കൊടുത്തിട്ടുള്ളൂവെന്നും മറ്റ് സൗകര്യങ്ങൾ ഒരുക്കാത്തത് പോരായ്മയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം.
മുണ്ടക്കൈക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിയത് ടി സിദ്ദിഖ് എംഎൽഎയാണ്. എന്നിട്ട് കൂവൽകിട്ടി.കോൺഗ്രസിന്റെ വീട് നിർമാണം വൈകിയത് സ്ഥലം അനുവദിച്ചതിലെ താമസം കൊണ്ടാണെന്നും സതീശൻ ന്യായീകരിച്ചു. ഇത്തരം വസ്തുതാവിരുദ്ധമായ വാദങ്ങളെ ചൂണ്ടികാണിക്കുക മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞതിനെ ചോദ്യം ചെയ്യുന്ന സ്ഥിതി ഉണ്ടായതാണ് സതീശന്റെ മാധ്യമ പ്രവര്‍ത്തകരോടുള്ള പ്രകോപനത്തിന് കാരണം

