ഡല്‍ഹി മുൻസിപ്പല്‍ ഭരണം ആംആദ്മി പാര്‍ട്ടിക്ക്. 15 വര്‍ഷമായി ബിജെപി ഭരണത്തിലായിരുന്നു ഡല്‍ഹി മുൻസിപ്പാലിറ്റി. 250ല്‍ 135 സീറ്റുകളും ആംആദ്മി വിജയിച്ചു. 101 സീറ്റുകള്‍ മാത്രമാണ് ഇക്കുറി ബിജെപിക്ക് ലഭിച്ചത്.
കോണ്‍ഗ്രസ് 11 സീറ്റും മറ്റുള്ളവര്‍ മൂന്ന് സീറ്റും പിടിച്ചു. ഞായറാഴ്ചയാണ് ഡല്‍ഹി മുൻസിപ്പല്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് നടന്നത്. 2017ല്‍ ബിജെപിക്ക് 181, ആംആദ്മിക്ക് 48, കോണ്‍ഗ്രസിന് 30 എന്നിങ്ങനെയായിരുന്നു സീറ്റ് നില. 1958ല്‍ സ്ഥാപിതമായ ഡല്‍ഹി മുൻസിപ്പല്‍ കോര്‍പ്പറേഷനെ 2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മെയില്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേഷനുകളെ ലയിപ്പിക്കുകയായിരുന്നു. ഡല്‍ഹി മുൻസിപ്പല്‍ കോര്‍പ്പറേഷൻ ഭേദഗതി നിയമപ്രകാരമായിരുന്നു ഇത്. ഇതോടെ സീറ്റുകളുടെ 272ല്‍ നിന്നും 250 ആയി കുറയുകയും ചെയ്തു.
ഇത്തവണ 1349 സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. ആംആദ്മിയും ബിജെപിയും മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 247 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 382 സ്വതന്ത്രരും മായാവതിയുടെ ബി എസ് പി 132 സീറ്റിലും എന്‍സിപി 26 സീറ്റിലും ജെഡി 22 സീറ്റിലും മത്സരിച്ചു.
English Summery: Municipal Corporation Delhi Election Aam Admi Party Wins
You May Also Like This Video