27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 19, 2024
December 11, 2022
December 7, 2022
December 7, 2022
November 16, 2022
November 16, 2022
November 6, 2022
August 21, 2022
March 21, 2022
March 10, 2022

ഡല്‍ഹി മുൻസിപ്പല്‍ ഭരണത്തില്‍ നിന്ന് ബിജെപി പുറത്ത്

Janayugom Webdesk
December 7, 2022 3:07 pm

ഡല്‍ഹി മുൻസിപ്പല്‍ ഭരണം ആംആദ്മി പാര്‍ട്ടിക്ക്. 15 വര്‍ഷമായി ബിജെപി ഭരണത്തിലായിരുന്നു ഡല്‍ഹി മുൻസിപ്പാലിറ്റി. 250ല്‍ 135 സീറ്റുകളും ആംആദ്മി വിജയിച്ചു. 101 സീറ്റുകള്‍ മാത്രമാണ് ഇക്കുറി ബിജെപിക്ക് ലഭിച്ചത്.

കോണ്‍ഗ്രസ് 11 സീറ്റും മറ്റുള്ളവര്‍ മൂന്ന് സീറ്റും പിടിച്ചു. ഞായറാഴ്ചയാണ് ഡല്‍ഹി മുൻസിപ്പല്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് നടന്നത്. 2017ല്‍ ബിജെപിക്ക് 181, ആംആദ്മിക്ക് 48, കോണ്‍ഗ്രസിന് 30 എന്നിങ്ങനെയായിരുന്നു സീറ്റ് നില. 1958ല്‍ സ്ഥാപിതമായ ഡല്‍ഹി മുൻസിപ്പല്‍ കോര്‍പ്പറേഷനെ 2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മെയില്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേഷനുകളെ ലയിപ്പിക്കുകയായിരുന്നു. ഡല്‍ഹി മുൻസിപ്പല്‍ കോര്‍പ്പറേഷൻ ഭേദഗതി നിയമപ്രകാരമായിരുന്നു ഇത്. ഇതോടെ സീറ്റുകളുടെ 272ല്‍ നിന്നും 250 ആയി കുറയുകയും ചെയ്തു.

ഇത്തവണ 1349 സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. ആംആദ്മിയും ബിജെപിയും മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 247 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 382 സ്വതന്ത്രരും മായാവതിയുടെ ബി എസ് പി 132 സീറ്റിലും എന്‍സിപി 26 സീറ്റിലും ജെഡി 22 സീറ്റിലും മത്സരിച്ചു.

Eng­lish Sum­mery: Munic­i­pal Cor­po­ra­tion Del­hi Elec­tion Aam Admi Par­ty Wins
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.