Site iconSite icon Janayugom Online

കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

മറയൂർ കോട്ടക്കളത്ത് റോയിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവിനും 1 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ജില്ലാ കോടതി ജഡ്ജ് എസ് എസ് സീന ശിക്ഷ വിധിച്ചു. മറയൂർ കുമ്മിട്ടാംകുടിയിൽ സുരേഷിനാണ് (38) ശിക്ഷ വിധിച്ചത്. 2014 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. റോയിക്ക് പ്രതിയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നുളള സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. റോയി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി തറയിൽ കിടന്നുറങ്ങിയിരുന്ന റോയിയെ കല്ല് കൊണ്ട് തലക്കിടിച്ചും വാക്കത്തിക്ക് വെട്ടിയുമാണ് കൊലപ്പെടുത്തിയത്. മൂന്നാർ സിഐ ആയിരുന്ന സാം ജോസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 

കേസിൽ 29 സാക്ഷി മൊഴികളും 18 രേഖകളും 5 തൊണ്ടി മുതലുകളും പ്രോസിക്യൂട്ടർ ഹാജരാക്കിയിരുന്നു. പോസ്റ്റ് മോട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ പൊലീസ് സർജൻ തയ്യാറാക്കിയ പോസ്റ്റ് മോട്ടം സർട്ടിഫീക്കറ്റുകളും മറ്റ് തെളിവുകളും നിർണ്ണായകമയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക്ക് പ്രോസിക്യൂട്ടർ ജോണി അലക്സ് മഞ്ഞക്കുന്നേൽ ഹാജരായി. 

Exit mobile version