തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ കുട്ടിയെ തലക്കടിച്ചു കൊന്നനിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയായ അഭിഷേക്(17) ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ടാണ് കുട്ടിയെ തലക്കടിച്ചു കൊന്നത്. അന്തേവാസിയാണ് കൊലപ്പെടുത്തിയത്. വാക്കുതർക്കത്തിനിടയിലാണ് കൊലപാതകം. 17 കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം.
തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ കൊലപാതകം; കുട്ടിയെ തലക്കടിച്ചു കൊന്നനിലയിൽ കണ്ടെത്തി

