Site iconSite icon Janayugom Online

ചെറുവണ്ണൂരിലെ കൊ ലപാതക ശ്രമം: ലഹരിയ്ക്ക് അടിമയായ പ്രതി അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർമഹൽ വീട്ടിൽ സുൽത്താൻ നൂർ (22 ) പൊലീസ് പിടിയിൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ചെറുവണ്ണൂരിലുളള വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ മുൻവശത്ത് നിർത്തിയിട്ട കാറും സ്കൂട്ടറും തീ വെച്ച് നശിപ്പിച്ച കേസിലെ മുഖ്യപ്രതിയാണ് സുൽത്താൻ നൂർ. നല്ലളം പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി ഒരു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ചെറുവണ്ണൂരിലെ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ഇയാൾ തന്നെയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. കഴിഞ്ഞ മെയ് മാസം അഞ്ചിന് ചെറുവണ്ണൂരിലെ പലചരക്ക് കടക്കാരനെ ആക്രമിച്ച കേസിലെയും പ്രതിയാണ്.

500 രൂപ നൽകാത്തതിന്റെ ദേഷ്യത്തിന് കടക്കാരനെ ബിയർ കുപ്പി കൊണ്ട് തലക്ക് അടിച്ച് കൊലപെടുത്താൻ ശ്രമിച്ചിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ ഇയാൾ ഒളിവിൽ പോയത്. ലഹരിക്ക് അടിമയായ ഇയാൾ സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോടുള്ള ലോഡ്ജിൽ റൂമെടുത്ത് താമസിക്കുകയും ഇടയ്ക്കിടെ വീട്ടിൽ വരാറുമുണ്ടായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിന്തുടർന്നു. അതിനിടയിൽ വീണ്ടും മറ്റൊരു വ്യക്തിയെ അക്രമിച്ച് അയാളുടെ കൈവശമുണ്ടായിരുന്ന 22,000 രൂപ വില വരുന്ന മൊബൈൽ ഫോൺ എറിഞ്ഞുടച്ചിരുന്നു. ഇത് ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുൽത്താൻ.

Eng­lish Sum­ma­ry: Mur­der attempt in Cheru­van­nur: Sus­pect addict­ed to drugs arrested

You may also like this video

Exit mobile version