Site icon Janayugom Online

നാരകക്കാനത്തെ വീട്ടമ്മയുടെ കൊലപാതകം: പൊതുപ്രവര്‍ത്തകന്‍ അറസ്റ്റില്‍

നാരകകാനത്തെ വീട്ടമ്മയുടെ കൊലപാതകം നടത്തിയ പൊതുപ്രവര്‍ത്തകന്‍ അറസ്റ്റില്‍. നാരകക്കാനം പള്ളിക്കവല കമ്പിടിമാക്കല്‍ വീട്ടില്‍ ചിന്നമ്മ (64)യെ കൊലപ്പെടുത്തിയത് സമീപവാസിയായ വെട്ടിയാങ്കല്‍ സജി(54)യെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ബുധനാഴ്ച കത്തികരിഞ്ഞ നിലയില്‍ ചിന്നമ്മയുടെ മൃതദ്ദേഹം വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.

തുറന്നിട്ട ഗ്യാസ് സിലണ്ടറിന്റെ ഹോസ് മൃതദ്ദേഹത്തോട് ചേര്‍ന്ന് നിലയിലായിരുന്നു. എന്നാല്‍ ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാതെ വന്നതോടെ കൊലപാതകമാണെന്ന സംശയം ഉടലെടുത്തത്. ജില്ലാ പൊലീസ് മേധാവി വി.യു കുര്യക്കോസ് നേരിട്ടെത്തി അന്വേഷണം നടത്തിയ കൊലപാതകം സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതികയെ കണ്ടെത്തിയത് അന്വേഷണമികവായി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : സംഭവം നടക്കുന്ന ദിവസം പ്രതിയായ സജി ഉച്ചയ്ക്ക് 12.30ന് ചിന്നമ്മയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം തുണി അലക്കികൊണ്ടിരുന്ന ചിന്നമ്മയോട് കുടിക്കാനായി സജി വെള്ളം ചോദിച്ചു. പൊതുപ്രവര്‍ത്തകനും സമീപവാസിയായതും കൊണ്ട് വീടിനുള്ളില്‍ കയറിയിരിക്കുവാന്‍ ചിന്നമ്മ ക്ഷണിച്ചു. വെള്ളമെടുക്കുവാന്‍ അടുക്കളയില്‍ എത്തിയ ചിന്നമ്മയുടെ പിന്നാലെ സജിയും എത്തുകയായിരുന്നു. അടുക്കള വാതുക്കല്‍ കിടന്ന കൊരണ്ടി പലക എടുത്ത് ചിന്നമ്മയുടെ തലയ്ക്ക് പ്രതി ആഞ്ഞടിക്കുകയായിരുന്നു. തലപൊട്ടി രക്തമെഴുകിയ ചിന്നമ്മ നിലവിളിക്കുകയും മേശപ്പുറത്ത് കിടന്ന കറികത്തിയെടുത്ത് പ്രതിരോധിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍തന്നെ ചിന്നമ്മയെ കരാട്ടേ അഭ്യസിയായ സജി കീഴ്‌പെടുത്തുകയും നിലത്ത് കിടന്ന കവാത്ത് അരിവാളിന്റെ മടക്ക് ഭാഗം ഉപയോഗിച്ച് ചിന്നമ്മയെ പലതവണ മര്‍ദ്ധിക്കുകയും കഴുത്തിലും, കൈകളിലും പുക്കിള്‍ ഭാഗത്തും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബോധരഹിതയായി വീണ ചിന്നമ്മയുടെ ശരീരത്തുള്ള രണ്ട് പവനില്‍ ഏറെയുള്ള സ്വര്‍ണ്ണമാലയും കുരിശും, കൈകളിലെ ഓരോ പവന്‍ വീതമുള്ള രണ്ട് വളകളും ഊരിയെടുത്തു. അതിന് ശേഷം മൃതപ്രായയായ ചിന്നമ്മയുടെ ദേഹത്തേയ്ക്ക് ബ്ലാങ്കെറ്റുകള്‍, തുണികള്‍, കടലാസുകള്‍, ബുക്കുകള്‍ എന്നിവ ഇടുകയും, തുറന്ന ഗ്യാസ് കുറ്റിയുടെ ഹോസ് മുറിച്ച് ദേഹത്തേയ്ക്ക് ഇടുകയും തീവെയ്ക്കുകയുമായിരുന്നു.

പ്രാണനുവേണ്ടി പിടഞ്ഞ ചിന്നമ്മയുടെ ശരീരത്തിന്റെ ഭൂരിഭാഗവും കത്തി ക്കരിഞ്ഞിരുന്നു. മകനും, ഭാര്യയും കൊച്ചുമക്കളുമായി കഴിയുന്ന ചിന്നമ്മയുടെ വീട്ടില്‍ സംഭവം നടക്കുമ്പോള്‍ മറ്റാരുമില്ലായിരുന്നു. 1,25,000 രൂപയ്ക്ക് മോഷ്ടിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെയ്ക്കുകയും അവിടുന്ന് നാടുവിട്ട സജിയെ തമിഴ്‌നാട്ടിലെ കമ്പം ബസ്റ്റാന്‍ഡില്‍ വെച്ച് പൊലീസ് പിടികൂടുകയുമായിരുന്നു. വിരളടയാള വിദഗ്ധര്‍, ഫോറന്‍സിക്, സൈന്റിഫിക്, ഡോഗ് സ്‌ക്വാഡ് എന്നി വിഭാഗങ്ങള്‍ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് നാല് വിഭാഗമായി തിരിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്‌മോന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്എച്ച്ഒ മാരായ എ അജിത്, വിശാല്‍ ജോണ്‍സണ്‍, വി.എസ് നവാസ്, ബി.എസ് ബിനു, എസ്‌ഐമാരായ സജിമോന്‍, അഗസ്റ്റിന്‍, ബെന്നി ബേബി, കെ.എം ബാബു, എ.എസ്‌ഐ സുബൈര്‍, എസ് സിപിഒമാരായ ഷാനു എം.വാഹിദ്, എബിന്‍ ജോസ്, ഡി സതീഷ്, റ്റിനോജ്, ജോഷി, പി.ജെ സിനോജ്, സിപിഒ മാരായ അനീഷ്, സന്ദീപ്, ബിനീഷ്, അരുണ്‍കുമാര്‍ നായര്‍, ജോബി തോമസ്, അനസ്, വനിത സിപിഒമാരായ ടെസി ജോസഫ്, രജതി എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Mur­der of house­wife in Narakakanam: Pub­lic ser­vant arrested

You may like this video

Exit mobile version