പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാർ അറസ്റ്റില്‍. കാലിഫോർണിയയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ അറിയിച്ചു. സതീന്ദര്‍ സിങ് എന്ന ഗോൾഡി ബ്രാറിനെ കഴിഞ്ഞ മാസം 20ന് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. യുഎസിലെ തീവ്രവാദവിരുദ്ധ നിയമപ്രകാരമാണ് ഇയാളുടെ അറസ്റ്റ്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കാലിഫോര്‍ണിയയില്‍ നിന്നും ലഭിച്ചിട്ടില്ല.
സിദ്ദൂ മൂസെവാലയുടെ മരണത്തിന് ഉത്തരവാദിയായ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ ഗോൾഡി ബ്രാർ 2017 മുതൽ കാനഡയിൽ നിന്ന് യുഎസിലേക്ക് താമസം മാറിയിരുന്നു. പഞ്ചാബിലെ മുക്‌സര്‍ സാഹിബ് സ്വദേശിയായ ഇയാള്‍ 2017ല്‍ വിദ്യാര്‍ത്ഥി വിസയിലാണ് കാനഡയില്‍ പ്രവേശിച്ചത്.
മേയ് 29നാണ് പഞ്ചാബിലെ മന്‍സയില്‍ കാറില്‍ യാത്ര ചെയ്തിരുന്ന സിദ്ദു മൂസെവാലയെ ഒരു സംഘം വെടിവച്ചു കൊന്നത്.
പഞ്ചാബില്‍ എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂസെവാലയ്ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സമൂഹ മാധ്യമങ്ങളിലൂടെ ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. ഇയാളെ പിടികൂടുന്നതിനായി പഞ്ചാബ് പൊലീസ് അടുത്തിടെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍സിഎന്‍) പുറപ്പെടുവിച്ചിരുന്നു.
English Summary:Murder of Siddu Moosewala; Main accused Goldie Brar in custody
You may also like this video