Site iconSite icon Janayugom Online

മധുവിധുവിനിടെ കൊലപാതകം; പ്രതി സോനം രഘുവംശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സോനം രഘുവംശിയെ ഇന്ന കോടതിയൽ ഹാജരാക്കും. ഇതിന് മുന്നോടിയായി സോനത്തെ വൈദ്യ പരിശോധനയ്ക്കായി ഗണേശ് ആശുപത്രിയിൽ എത്തിച്ചതിന് ശേഷം സദാർ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. സോനവും മറ്റ് 4 പ്രതികളും മേഘാലയ പൊലീസിൻറെ 3 ദിസത്തെ ട്രാൻസിറ്റ് റിമാൻഡിലാണ്. 

കഴിഞ്ഞ മെയ് 11നാണ് സോനം രഘുവംശിയും രാജാ രഘുവംശിയും വിവാഹിതരായത്. 9 ദിവസത്തിന് ശേഷം, മെയ് 20ന് ഇവർ മധുവിധു ആഘോഷത്തിനായി മേഘാലയയിലേക്ക് പോകുകയായിരുന്നു. ഒരു വൺവേ ടിക്കറ്റാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. കാണാതാകുന്നതിന് 3 ദിവസം മുൻപ് ദമ്പതികൾ മേഘാലയയിലെ മനോഹരമായ കുന്നുകളിലാണ് ഉണ്ടായിരുന്നത്. എന്നാൽ ജൂൺ 2ന് സൊഹ്റ മേഖലയിലെ വെള്ളച്ചാട്ടത്തിന് സമീപമുള്ള ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് ജൂൺ 7ന് രാത്രി ഉദ്യോഗസ്ഥർ സോനത്തെ ഗാസിപൂരിലുള്ള ഒരു ധാബയിൽ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് ഇവരെ ചികിത്സക്കായി ഗാസിപൂർ മെഡിക്കൽകോളജിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് സോനം പൊലീസിന് മുന്നിൽ കീഴടങ്ങുകയും അവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 

Exit mobile version