മുസ്ലിം ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി തങ്ങൾ. ചില സീറ്റുകൾ വെച്ചു മാറണം എന്നും മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. മുഴുവൻ സിറ്റിംഗ് എംഎൽഎമാർക്കും ഇത്തവണ സീറ്റ് ഉണ്ടാകില്ല. കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ തെരഞ്ഞെടുപ്പിൽ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധം ഉണ്ടാകില്ലെങ്കിലും വോട്ട് വേണ്ടെന്ന് പറയില്ല. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗിന് അധിക സീറ്റിന് അർഹതയുണ്ട്; വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റിലെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ

