Site iconSite icon Janayugom Online

എമ്പുരാൻ തിയറ്ററിലെത്തി കണ്ട് എംവി ഗോവിന്ദനും കുടുംബവും

എമ്പുരാൻ റീ എഡിറ്റ് പതിപ്പ് ഇറങ്ങുന്നതിന് മുൻപ് കുടുംബസമേതം തിയറ്ററിലെത്തി കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കുടുംബവും. മതനിരപേക്ഷ രാജ്യത്തിൻറെ ആവശ്യകത അവതരിപ്പിക്കുന്ന സിനിമയായാണ് തനിക്ക് തോന്നിയതെന്ന് ചിത്രം കണ്ടിറങ്ങിയ ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കലയെ കലയായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണകൂടഭീകരതയുടെ താളത്തിന് സമൂഹത്തിലെ വിമര്‍ശനാത്മകമായ നിലപാടുകളെ മാറ്റിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടല്‍കൂടി വിവാദത്തിന്റെ ഭാഗമായി നടന്നുവെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

Exit mobile version