Site iconSite icon Janayugom Online

എൻറെ കേരളം 2025; പുത്തരിക്കണ്ടത്ത് അത്യുജ്വല കൊടിയിറക്കം

കേരളത്തിന്റെ ജനക്ഷേമ വികസന ചരിത്രത്തില്‍ മുന്നേറ്റത്തിന്റെ പുതിയ അധ്യായം കുറിച്ച സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് ആവേശോജ്വല സമാപനം. അരലക്ഷത്തിലധികം പേര്‍ ഒഴുകിയെത്തിയ സമാപന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ പുത്തരിക്കണ്ടം മൈതാനിയെ ജനസാഗരമാക്കിത്തീര്‍ത്തു. സമാപനസമ്മേളനം ആരംഭിക്കുന്നതിന് ദീര്‍ഘനേരം മുമ്പ് തന്നെ പുത്തരിക്കണ്ടത്തെ വേദി ജനങ്ങളാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പ്രതിസന്ധികളില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന് ജനങ്ങള്‍ നിറഞ്ഞ മനസോടെ നല്‍കുന്ന പിന്തുണയായി സമാപന സമ്മേളനത്തിലെത്തിയ ജനസഹസ്രങ്ങള്‍ മാറി.

ആയുര്‍വേദകോളജ് മുതല്‍ സമ്മേളന നഗരിവരെ നീണ്ട എല്‍ഡിഎഫ് റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്ന ജീപ്പില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. മന്ത്രിമാരായ ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, വി ജോയ് എംഎല്‍എ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. താളമേള വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ കൊടികളേന്തി ജനങ്ങള്‍ മുഖ്യമന്ത്രിയെയും സംഘത്തെയും അനുഗമിച്ചു.

Exit mobile version