Site iconSite icon Janayugom Online

എ​ൻ ചെ​ല്ല​പ്പ​ൻ​പി​ള്ള മാ​ധ്യ​മ പു​ര​സ്കാ​രം ആ​ർ സാംബന്

കോ​ട്ട​യം പ്ര​സ് ക്ല​ബി​ന്റെ പ്ര​ഥ​മ പ്ര​സി​ഡന്റും മാ​തൃ​ഭൂ​മി ചീ​ഫ് റി​പ്പോ​ർ​ട്ട​റു​മാ​യി​രു​ന്ന എ​ൻ ചെ​ല്ല​പ്പ​ൻ​പി​ള്ള​യു​ടെ സ്മ​ര​ണാ​ർ​ഥം കോ​ട്ട​യം പ്ര​സ് ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ പു​ര​സ്കാ​ര​ത്തി​ന് ജ​ന​യു​ഗം ഇ​ടു​ക്കി ബ്യൂ​റോ ചീ​ഫ് ആ​ർ സാം​ബ​ൻ അ​ർ​ഹ​നാ​യി. ജ​ന​യു​ഗം ദി​ന​പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച “ക​രി​ക​ൾ​ക്ക് ക​ലി​കാ​ലം’ എ​ന്ന അ​ന്വേ​ഷ​ണ പ​ര​മ്പ​ര​യ്ക്കാ​ണ് പു​ര​സ്കാ​രം. കാ​ടും നാ​ടും ഇ​ട​ക​ല​രു​ന്ന പു​തി​യ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ നേ​ർ​ചി​ത്ര​മാ​ണ് പ​ര​മ്പ​ര​യി​ലൂ​ടെ വിവരിക്കുന്നത്.

മാ​തൃ​ഭൂ​മി മുൻ ന്യൂസ്‌ എഡിറ്റർ ടി. കെ. രാ​ജ​ഗോ​പാ​ൽ, ദീ​പി​ക ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ജോ​സ് ആ​ൻ​ഡ്രൂ​സ്, ജ​ന​യു​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 25,000 രൂ​പ​യും ശി​ൽ​പ്പ​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അവാർഡ്.
2024 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31വ​രെ മ​ല​യാ​ളം ദി​ന​പ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ജ​ന​റ​ൽ റി​പ്പോ​ർ​ട്ടു​ക​ളാ​ണ് അ​വ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത്. അ​വാ​ർ​ഡി​ന് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട എ​ൻ​ട്രി​ക​ളെ​ല്ലാം സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും മി​ക​ച്ച സ​മൂ​ഹ​സൃ​ഷ്ടി​യെ ല​ക്ഷ്യ​മാ​ക്കു​ന്ന​തു​മാ​ണെ​ന്ന് ജൂ​റി വിലയിരുത്തി.

Exit mobile version