Site icon Janayugom Online

രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 24,354 പേര്‍ക്ക് കൂടി കോവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 24,354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.234 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2.73 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.86% ആയി.

കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്‌ 8.8 ശതമാനം കുറവാണ് പ്രതിദിന കേസുകളില്‍ ഉണ്ടായത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 2.73 ലക്ഷമായി. കേരളത്തിലാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഏറ്റവും കൂടുതല്‍ പേരുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.86 ശതമാനമായി .

24 മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. 1.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Eng­lish Sum­ma­ry : nation­al covid sta­tis­tics 02102021

You may also like this video :

Exit mobile version